Thursday, February 16, 2012

Govt.polytechnic college purappuzha

പുറപ്പുഴ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യമായി ഓര്മ വരുന്നത് ആല്‍മരമാണ്. ഞാന്‍ ആദ്യമായി ബസ്‌ ഇറങ്ങിയത്‌ അതിനു മുന്‍പില്‍ ആയിരുന്നു അതൊരു ജൂലൈ മാസമായിരുന്നു(2008). കുമളി പോളിയിലെ ഒരാഴ്ചത്തെ പഠനവും കഴിഞ്ഞു ഒത്തിരി ആശിച്ചു മോഹിച്ചു എത്തിയ കോളേജ് പുറപ്പുഴ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് അവിടെയെത്തിയപ്പോള്‍ എല്ലാ പ്രതീക്ഷയും നഷ്ടമായി.
അതൊരു കോളേജ് പോലെയേ ആയിരുന്നില്ല ഒരു ടുട്ടോറിയല്‍ പോലെയായിരുന്നു. ൧സ്ട ഇയര്‍ ബാങ്കിന്റെ മുകളില്‍, സെക്കന്റ്‌ ഇയര്‍ റബ്ബര്‍ കടയുടെ മുകളില്‍, തേര്‍ഡ് ഇയര്‍ മാത്രം കമ്പ്യൂട്ടര്‍ ലാബിന്റെ മുകളില്‍ സ്റ്റാഫ്‌ റൂം ആകട്ടെ റബ്ബര്‍ കടയുടെ സൈഡില്‍....
അങ്ങനെ ഒരു വിധത്തില്‍ ഞാന്‍ ഓഫീസ് കണ്ടെത്തി. ടി.സി നല്‍കി ജോയിന്‍ ചെയ്തു ക്ലാസ്സിലെത്തി.
ഒന്ന് തല കാണിച്ചു താമസിക്കാന്‍ വേണ്ടിയുള്ള സ്ഥലവും തേടി ഞാന്‍ യാത്രയായി സെക്കന്റ്‌ year-ലെ ഒരു ചേട്ടന്‍ അതിനു വേണ്ടിയുള്ള സഹായവുമായി എത്തി. അങ്ങനെ അവിടേക്ക് യാത്രയായി. അന്ന് എന്തോ നല്ല മഴയായിരുന്നു. ....... ഉടന്‍ ബാക്കി പ്രതീക്ഷിക്കുക